പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബ്രാന്‍ഡി ഈ മാസം 21 ന് വിപണിയിലെത്തും. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. ബ്രാന്‍ഡിക്ക് പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വിവാദമായിരുന്നു.

പുതിയ ബ്രാന്‍ഡിയുടെ പേര് എന്താണെന്നത് ഇപ്പോഴും സര്‍പ്രൈസായി തുടരുകയാണ്. സര്‍ക്കാരിന്റെ വില കുറഞ്ഞ ബ്രാന്‍ഡിയാണ് ശനിയാഴ്ച വിപണിയിലേക്ക് എത്തിക്കുന്നത്. ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വിവാദമായിരുന്നു.