
ഈരാറ്റുപേട്ടയിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹം ജീവിക്കാനുള്ള മൗലികാവകാശത്തിനുവേണ്ടിയുള്ള അതീജീവന സമരമാണെന്ന് വെള്ളികുളം പള്ളിവികാരി ഫാ.സ്കറിയാവേ കത്താനം പറഞ്ഞു. വെള്ളികുളം ഇടവകയിലെ പിതുവേദിയുടെ നേതൃത്വത്തിൽ നിരാഹാരസമരത്തിൻ്റെ പത്താം ദിവസം സണ്ണി പൈകടയ്ക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വന്യജീവി ശല്യം ദുസ്സഹമായ വെള്ളികുളത്തെ ഇടവകാംഗങ്ങൾ സമരത്തെ പൂർണ്ണമായും പിന്തുണക്കുന്നതായി പറഞ്ഞു. സണ്ണി പൈകട യെ ഷാൾ അണിയിച്ച് അദ്ദേഹം ആദരിച്ചു. ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ സ്വാഗതവും അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ നന്ദിയും പറഞ്ഞു.അതേസമയ സത്യാഗ്രഹത്തിന് പിന്തുണയുമായി സമൂഹത്തിലെ നന തുറയിലുള്ളവർ സമര പന്തലിൽ എത്തുകയാണ് .
രാജ്യം ജനങ്ങളുടേതാണെന്ന ഭരണകൂടം വിസ്മരിക്കുന്നു വെന്നും ഭരണകൂടം ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും Rop ഇന്ത്യ ചെയർമാനും മൂവാറ്റുപുഴ അത്രൈതാശ്രമം മഠാധിപധിയുമായ സ്വാമി ഗുരു ശ്രീ പറഞ്ഞു. ഈരാറ്റുപേട്ട കർഷർകസ്വരാജ് സത്യാഗ്രഹ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കർഷക രക്ഷയാണ് രാജ്യ സുഭിക്ഷമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട അങ്കാളമ്മൻകോവിൽ പ്രസിഡൻ്റ് ശശികുമാർ സി.പി;വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ സംസ്ഥാന കൺവീനർ Adv- ജോസുകുട്ടി മാത്യു, നോവലിസ്റ്റ് തോമസ് തലനാട്;ജയിംസ് ചൊവ്വാറ്റുകുന്നേലിൻ്റെ നേതൃത്വത്തിൽ ഭരണങ്ങാനംഇൻഫാം വിജ്ഞാനവ്യാപന കേന്ദ്രം പ്രവർത്തകർസത്യഗ്രഹ പന്തലിൽ എത്തി ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ