Kerala

ചെയര്‍മാനെയും, തന്നെയും തെറ്റിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു.; എന്നാല്‍ അത് നടക്കില്ല:റോഷി അഗസ്‌റ്റിൻ

കോട്ടയം :കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ചെയര്‍മാനെയും, തന്നെയും തെറ്റിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു.

എന്നാല്‍ അത് നടക്കില്ല. ജോസ് കെ മാണിക്ക് യാതൊരു പരിഭവവുമില്ല. ജോസ് കെ മാണിയും, താനും എന്നും ഒരുമിച്ചാണ്. താനും ,ചെയര്‍മാനും ഒരു മെയ്യ് ആണെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട്  സംസാരിക്കവെയായിരുന്നു റോഷി അഗസ്റ്റിന്‍റെ പ്രതികരണം.

കേരള കോണ്‍ഗ്രസില്‍ പരിഭവം പുകയുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത്. ജോസ് കെ മാണിയെ തള്ളിക്കൊണ്ട് റോഷി അഗസ്റ്റിന്‍ അഭിപ്രായങ്ങള്‍ പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പാര്‍ട്ടിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് റോഷി അഗസ്റ്റിന്‍ വിശദീകരിക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top