Kerala

രാമപുരത്തിന്റെ വികസനത്തിന് മുന്‍ഗണന നല്‍കിയെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ:കോടിയുടെ നിറവിൽ മുല്ലമറ്റം ഗ്രാമം

രാമപുരം: രാമപുരത്തിന്റെ വികസനത്തിന് മുന്‍ഗണന നല്‍കിയെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. രാമപുരം പഞ്ചായത്തിലെ മുല്ലമറ്റം വാര്‍ഡില്‍ പണി പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനം മുല്ലമറ്റം കുരിശുപള്ളി കവലയില്‍ വച്ച് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുല്ലമറ്റം വാര്‍ഡിന് തന്നെ പല ഘട്ടങ്ങളിലായി ഒരുകോടിയില്‍പരം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാമിന്റെ അദ്ധ്യക്ഷത വഹിച്ചു. മന്ത്രപ്പാറ കുടിവെള്ള പദ്ധതി വിപുലീകരിച്ച് കരികിലത്തോടിന് സമീപം പഞ്ചായത്ത് വക സ്ഥലത്ത് പുതിയ കുളം നിര്‍മ്മിച്ച് മോട്ടോര്‍ സ്ഥാപിച്ച് വെള്ളം ടാങ്കിലേയ്ക്ക് പമ്പ് ചെയ്യുന്നതിന് എം.എല്‍.എ. ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അനുവദിച്ച് പണികള്‍ ആരംഭിച്ചതിന്റെ ഉദ്ഘാടനവും, മുല്ലമറ്റം വാര്‍ഡിലെ തന്നെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതും മുല്ലമറ്റം – മന്ത്രപ്പാറ – പനച്ചിപ്പാറ – നെല്ലിയാനിക്കുന്ന് റോഡ് എം.എല്‍.എ. ഫണ്ടില്‍ നിന്നും 15 ലക്ഷം മുടക്കി പണി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനവും, മുല്ലമറ്റം – ചെറുകുറിഞ്ഞി റോഡിന് എന്‍.സി. ജോസഫ് നെടുംകുന്നേലിന്റെ പേര് നാമകരണം ചെയ്യുന്നതും യോഗത്തില്‍ നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ലിസമ്മ മത്തച്ചന്‍, വി.എ. ജോസ് ഉഴുന്നാലില്‍, സണ്ണി കാര്യപ്പുറം, സജ്ഞു നെടുംകുന്നേല്‍, സിന്ധു ടോം, ഗോപിക സതീഷ്, ജീനസ് നാഥ്, സൗമ്യ ജോസഫ്, സണ്ണി പാറക്കുടി, ആന്‍സ് മരിയ, മിനി റ്റി. ജോണ്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, ജോഷി ജോസഫ്, ജോണ്‍സണ്‍ നെല്ലുവേലില്‍, ബാബു നെടുംകുന്നേല്‍, മാണിക്കുട്ടി കാര്യപ്പുറം, തോമസ് മാടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top