Kerala

സംസ്ഥാനത്ത്‌ ഏഴ് അതിവേഗ റെയില്‍ പാതകള്‍ക്ക് സര്‍വേ അനുമതി

ന്യൂഡല്‍ഹി: കേരളത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം ഉറപ്പാക്കുന്ന ഏഴ് പദ്ധതികള്‍ക്ക് വിശദപദ്ധതി രേഖ തയ്യാറാക്കാനാവശ്യമായ സര്‍വേക്ക് അനുമതി. ഏഴ് പദ്ധതികളിലുമായി 849 കിലോമീറ്റര്‍ ദൂരത്തില്‍ ഇതോടെ പുതിയ റെയില്‍പ്പാതകള്‍ക്ക് സാധ്യത തുറന്നു. ഡിപിആര്‍ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍, നീതി ആയോഗ്, കേന്ദ്ര ധനകാര്യമന്ത്രാലയം മുതലായവയില്‍ നിന്ന് മറ്റ് അനുമതികള്‍ നേടിയെടുക്കണം. പദ്ധതികള്‍ക്കുള്ള അനുമതി തുടര്‍പ്രക്രിയായതിനാല്‍ കൃത്യമായ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി.

തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗപാതയായ സില്‍വര്‍ ലൈനിന്റെ പണിപ്പുരയിലാണ് കേരളമെന്നും മന്ത്രി അറിയിച്ചു. കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയെങ്കിലും പുതിയ സാങ്കേതിക നിലവാരമനുസരിച്ച് പരിഷ്‌കരിച്ചു നില്‍കാന്‍ കെആര്‍ഡിസിഎല്ലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top