Kerala

ആഗോള അയ്യപ്പ സംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സിന്‍റെ പേരിലും പിശകുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സിന്‍റെ പേരിലും പിശകുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ആദ്യ എസ്റ്റിമേറ്റില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ഒഴിവാവുകയായിരുന്നു. ഇതിന് പകരമായി ക്ഷേത്ര വാദ്യ കലകള്‍ അരങ്ങേറുകയും ചെയ്തു.

എന്നാല്‍ പരിപാടി മാറിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ല. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയും രേഖകളുമാണ് ഓഡിറ്റര്‍ക്ക് ലഭിച്ചത്. ഇത് ഉള്‍പ്പെടുത്തി വിജയന്‍ അസോസിയേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഗായകന്‍ ഇഷാന്‍ ദേവ് പരിപാടി നടത്തുന്നതിനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നാല് ലക്ഷം രൂപയാണ് നല്‍കിയതെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top