India

ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.ലഡാക്കിന് ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ സംസ്ഥാന പദവിയോ നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതിന് പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനാണ് കേന്ദ്രസർക്കാറിൻ്റെ തീരുമാനം. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകുന്നതിൻ്റെ ഭാഗമായി ലഡാക്കിൽ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top