Kerala

ചാരിറ്റി പ്രവർത്തനം തുടരുമെന്ന് അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

കോട്ടയം :താൻ ചാരിറ്റി പ്രവർത്തനം തുടരുമെന്ന് അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ അഭിപ്രായപ്പെട്ടു .തന്നെ തേടി വരുന്ന നൂറു കണക്കിന് ജനങ്ങളെ ഒഴിവാക്കാനാവില്ല.കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ആളുകൾ എന്നെ തേടി വരുമ്പോൾ അവരെ ഉപേക്ഷിക്കാൻ മനസ് വരുന്നില്ലെന്നും ടോണി വർക്കിച്ചൻ പറഞ്ഞു.

ഒരു പ്രശ്നം വന്നപ്പോൾ ജനങ്ങൾ തന്നോടൊപ്പം നിന്നെന്നും ;അവരോടു എനിക്ക് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു .നൂറു കണക്കിന് വീടുകളാണ് ഇതിനകം അച്ചായൻ ഗോൾഡ് ഉടമ പതിതർക്കായി പണിതു നൽകിയത് .രോഗ പീഡകളാൽ വളയുന്നവർക്കു ആശ്വാസ തുരുത്താവുകയാണ് ടോണി വർക്കിച്ചൻ .

തന്റെ വരുമാനത്തിന്റെ പകുതിയും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുന്ന അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ബിസിനസ് രംഗത്തും സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്.50 ഓളം ബ്രാഞ്ചുകളുമായാണ് അച്ചായൻ ഗോൾഡ് മുന്നേറുന്നത് .ഉദ്‌ഘാടന വേളകളിൽ തിങ്ങി കൂടുന്ന ജനങ്ങൾ ടോണി വർക്കിച്ചന് പിന്തുണ നൽകുന്നത് ബിസിനസ് രംഗത്തെ അപൂർവ കാഴ്ചയാണ് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top