Kerala

രാഷ്ട്രീയമൊക്കെ അങ്ങനെ കിടക്കും ;കറിക്ക് കൊണ്ട് ചെന്നില്ലെങ്കിൽ ഭാര്യയോട് എന്ത് പറയും :പണിമുടക്കിന്റെ പിന്നാമ്പുറം

പാലാ :ഇന്ന് അഖിലേന്ത്യാ പണിമുടക്കിന് പാലായിൽ തൊഴിലാളി പ്രകടനം നടന്നു . സംയുക്ത തൊഴിലാളി യൂണിയന്റെ പ്രകടനവും സമ്മേളനവും നടന്നു കഴിഞ്ഞു തൊട്ടടുത്തുള്ള കേന്ദ്ര സർക്കാരിന്റെ ഫിഷ് സ്റ്റാളിൽ കയറി നേതാക്കൾ മീൻ വാങ്ങുന്ന കാഴ്ച കണ്ടു ചെന്ന കോട്ടയം മീഡിയാ ലേഖകൻ ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് രാഷ്ട്രീയമൊക്കെ അങ്ങനെ കിടക്കും ;കറിക്ക് കൊണ്ട് ചെന്നില്ലെങ്കിൽ ഭാര്യയോട് എന്ത് പറയും എന്ന നിഷ്കളങ്ക മറുപടിയാണ് ഒരു നേതാവ് കോട്ടയം മീഡിയയോട് പറഞ്ഞത് .അദ്ദേഹം 150 രൂപായുടെ കിളി മീനും വാങ്ങി യാത്രയായി .

പാലായിലെ പ്രമുഖ ബാറുകളെല്ലാം തുറന്നിരുന്നു .പല തൊഴിലാളികളും രാഷ്ട്രീയ വ്യത്യാസമെന്യേ പണിമുടക്കിന് ആഹ്വാനം ചെയ്ത നേതാക്കളെ പുകഴ്ത്തുന്നുണ്ടായിരുന്നു .ഞാനോർത്തു ഇതും അടപ്പിക്കുമെന്ന് ;ആകെ ഒരു സന്തോഷം ഇത് മാത്രമാ ..അതേതായാലും നന്നായി എന്നാണ് ഒരു തൊഴിലാളി പ്രതികരിച്ചത് .തെരെഞ്ഞെടുപ്പ് അടുത്തതിനാൽ ബാറുകാർക്ക് ഒരു പ്രത്യേക ഇളവ് ഭരണ കക്ഷി അനുവദിച്ചിരുന്നു .അതാണ് ബാറുകൾ തുറക്കാൻ കാരണം .തെരെഞ്ഞെടുപ്പ് ഫണ്ട് കൊഴുപ്പിക്കണമല്ലോ അത് കൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും ബാറുകാരോട് തുറന്നു കൊള്ളൂവാൻ രഹസ്യമായി സമ്മതിച്ചിട്ടുണ്ടായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top