Kerala

ഇനി സ്വന്തം ഭൂമിയിലെ ചന്ദനമരം മുറിച്ച് വിൽക്കാം :നിയമഭേദഗതി ആയി

സംസ്ഥാനത്തെ സ്വകാര്യ ഭൂമികളിലുള്ള ചന്ദനമരം മുറിച്ച് വിൽക്കാൻ 2025ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. പുതിയ നിയമം ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വന്നതായാണ് അറിയിച്ചത്. ഭൂഉടമകൾക്ക് സ്വന്തം ഭൂമിയിൽ നിന്നു ചന്ദനമരം മുറിച്ച് വിൽക്കുന്നതിനായി വനം വകുപ്പിന്റെ മുഖേന അനുമതി ലഭിക്കും, മുറിച്ച ചന്ദനമരത്തിന്റെ വില ഉടമയ്ക്ക് നേരിട്ട് നൽകപ്പെടും.

ഇതുവരെ ഭൂമിയുടമയ്ക്ക് സ്വന്തം സ്ഥലത്തെ ചന്ദനമരം മുറിക്കാൻ അധികാരം ഉണ്ടായിരുന്നില്ല. മോഷണം പോയാൽ പോലും ഭൂമിയുടമക്കെതിരെ കേസ് എടുത്തിരുന്നു. മുൻ നിയമപ്രകാരം, വീടുവയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങൾക്കും അപകടം സൃഷ്ടിക്കുന്ന മരങ്ങൾക്കും ഒരു സമിതി പരിശോധിച്ച് ശുപാർശ ചെയ്താല്‍ മാത്രം മുറിക്കാന്‍ അനുവാദം നല്‍കാം എന്നായിരുന്നു മുന്‍വ്യവസ്ഥ.

പുതിയ നിയമപ്രകാരമാണ്, കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയിലെ ചന്ദനമരം മുറിച്ച് വിൽക്കാൻ സാമ്പത്തിക അവസരം തുറന്നുകിട്ടുന്നത്. കൂടാതെ, കോടതി പരിഗണിക്കുന്ന ചെറിയ വനക്കുറ്റകൃത്യങ്ങൾക്കും പിഴ അടച്ച് ഒത്തുതീർപ്പിന് നിയമപരമായ വഴി തുറന്നിട്ടുണ്ട്. പിഴ അടക്കുമ്പോൾ ജയിൽ ശിക്ഷ ഒഴിവാകും, എന്നാൽ വലിയ കുറ്റങ്ങൾക്കു വേണ്ടി ഇത് ബാധകമല്ല.

നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും, ചന്ദന കൃഷിയിലൂടെ കര്‍ഷകർക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും, ചന്ദനമരം സൂക്ഷിച്ച് വയ്ക്കുന്നതിന് പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിങ് സാമ്പത്തിക നേട്ടം ലഭിക്കുമെന്നും, ചന്ദനമരം സൂക്ഷിച്ച് വയ്ക്കുന്നതിന് പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിങ് പദ്ധതി ഇതിനകം ആരംഭിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top