ബെംഗളൂരു: 23 വയസുകാരിയായ മകള്‍ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ പൊലീസിനെ സമീപിച്ചു. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വരുണ്‍ ഗിരിധര്‍ എന്ന യുവാവിനാണ് യുവതി ചിത്രങ്ങള്‍ അയച്ചുകൊടുത്തതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. വരുണിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ അയാളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച കുടുംബം കല്യാണത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.