Kerala

കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസ്

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം. തായ്‌വാൻ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിയായ സുമിത് കട്ടാരയ്‌ക്കെതിരെ കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലായി ലഭിച്ച പരാതിയിൽ ഫോർട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തത്.

മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ബിനാലെയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനെത്തിയ സംഗീതജ്ഞയായ യുവതി ബിനാലെയുടെ പ്രദാനവേദികളിൽ ഒന്നായ പെപ്പർ ഹൗസിന് മുന്നിൽ വെച്ചാണ് സുമിത് കട്ടാരെയെ പരിചയപ്പെടുന്നത്. ഇയാൾ രാത്രി മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും യുവതി ക്ഷണം നിരസിച്ചു. പിറ്റേന്ന് ഇയാൾ വീണ്ടുമെത്തി യുവതിയെ കായൽ യാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുവരും ഉല്ലാസബോട്ടിൽ കയറി.

കായൽ കാഴ്ചകൾ കണ്ടിരിക്കെ പ്രതി യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തന്റെ അടുത്ത് വന്നിരിക്കാൻ നിർബന്ധിക്കുകയും സമ്മതമില്ലാതെ ചേർത്തുപിടിക്കുകയും സ്പർശിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top