കാഞ്ഞിരപ്പള്ളി: നാടിന്റെയും നാട്ടുകാരുടെയും പ്രാർത്ഥനകൾ വിഫലമാക്കി ശ്രീനാഥിന് പിന്നാലെ സഹോദരി ശ്രീലക്ഷ്മിയും മരണത്തിനു കീഴ്‌ടങ്ങി .പാലാ കടപ്പാട്ടൂർ ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്.

അപകടത്തിൽ സഹോദരൻ കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീനാഥ് എൻ.എസ് (22) മരണപ്പെട്ടിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരി (ശ്രീലക്ഷ്മി (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
പരേതനായ ശ്രീക്കുട്ടൻ ശ്രീജ ദമ്പതികളുടെ മക്കളാണിരുവരും കാഞ്ഞിരപ്പള്ളി പുൽപ്പേൽ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ അപകടത്തിന്റെ ഞെട്ടലിൽ പകച്ചുനിൽക്കുകയാണ് ചേനപ്പാടി ഗ്രാമം രണ്ടാളുടെയും അന്ത്യ കർമ്മങ്ങൾ ഇന്ന് വൈകിട്ട് 4 മണിക്ക് ചേനപ്പാടി കിഴക്കേക്കരയിലുള്ള വീട്ടുവളപ്പിൽ നടക്കും.