Kerala

പാലാക്കാട്ടുമല ഗ്രാമം ഇനി വെളിച്ചത്തിന്റെ പൂർണ്ണതയിൽ:മുനിഞ്ഞ്‌ കത്തുന്ന വൈദ്യുതി വിളക്കുകൾക്ക് ഇനി ശാപ മോക്ഷം

പാലയ്ക്കാട്ടുമല: രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമായി പാലയ്ക്കാട്ടുമലയിൽ സ്ഥാപിച്ച ട്രാൻസ്ഫോമറിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. പ്രദേശത്തെ നൂറുകണക്കിനു ഉപഭോക്താക്കൾ വർഷങ്ങളായി അനുഭവിക്കുന്ന വോൾട്ടേജ് ക്ഷാമത്തിനു ഇതോടെ പരിഹാരമായി. നിത്യസഹായ മാതാ പള്ളി, നരസിംഹ സ്വാമി ക്ഷേത്രം, സ്നേഹഗിരി പ്രൊവിൻഷ്യൽ ഹൗസ്, എസ്ഡി കോൺവന്റ്, അങ്കണവാടി, നഴ്സറി എന്നിവ ഉൾപ്പെടെ 200 ലേറെ ഉപഭോക്താക്കളുടെ വോൾട്ടേജ് ക്ഷാമത്തിനാണ് പരിഹാരമായത്. പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി 8 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻ ലാൽ ബാബു അധ്യക്ഷത വഹിച്ചു. നിത്യസഹായ മാതാ പള്ളി വികാരി ഫാ.ജോർജ് വയലിപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി തെക്കേൽ, പഞ്ചായത്തംഗം പി.പ്രസീത, മീനച്ചിൽ താലൂക്ക് വികസന സമിതിയംഗം പീറ്റർ പന്തലാനി, പൗരസമിതി കൺവീനർ ജയ്മോൻ പുതിയാമറ്റത്തിൽ, ജോയി കല്ലമ്പള്ളിൽ, ഷാജി മേൽവെട്ടം, ജോയി കളത്താനാൽ, ജോയി കരോട്ടുവെട്ടത്ത്, ജിബി മാടപ്പാട്ട്, ലിജോ പുതിയാമറ്റം, ജോർജ് പുള്ളോച്ചേരിൽ, നോബിൾ ആരംപുളിയ്ക്കൽ, ജോയി കളരിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

ട്രാൻസ്ഫോർമർ  അനുവദിക്കുകയും സമയബന്ധിതമായി സ്ഥാപിക്കുകയും ചെയ്ത കെഎസ്ഇബി പാലാ സെക്ഷൻ എക്സിക്യൂട്ടിവ് എൻജിനീയർ മാത്തുക്കുട്ടി ജോർജ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്.ബിബിൻ, മറ്റു വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരെ നാട്ടുകാർ അനുമോദിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top