Kerala

പാലാ കടപ്പാട്ടൂരിൽ വാഹന അപകടം :ഒരാൾ മരിച്ചു :ഒരാൾക്ക് പരിക്ക്

പാലാ :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചേനപ്പാടി സ്വദേശി ശ്രീനാഥ് എൻ . എസ് (22 ) മരിച്ചു . പരുക്കേറ്റ ശ്രീലക്ഷ്മിയെ ( 27 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇ​ന്ന​ലെ രാ​ത്രി 8.10ന് ​ക​ട​പ്പാ​ട്ടൂ​ർ ബൈ​പാ​സി​ലാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് എ​ത്തി​യ സ​ഹോ​ദ​രി​യെ കൂ​ട്ടി ബൈ​ക്കി​ൽ ചേ​ന​പ്പാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ശ്രീ​നാ​ഥ്.

എ​തി​രെ വ​ന്ന വൈ​ക്കം സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ ബൈ​ക്കി​ലി​ടി​ച്ച് റോ​ഡി​ലൂ​ടെ നി​ര​ക്കി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ശേ​ഷം റോ​ഡി​ൽ കി​ട​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ നാ​ട്ടു​കാ​ർ വി​ളി​ച്ചു​വ​രു​ത്തി​യ ആം​ബു​ല​ൻ​സി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​രു​വ​രും റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top