Kerala

ആറ് വർഷം കൂടി ഫാനിന്റെ കുളിർമ്മയിൽ കൊട്ടാരമറ്റം സ്‌റ്റാൻഡ്‌

പാലാ :പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ ഇനി ഫാനിന്റെ കുളിർമയുണ്ടാവും .ആര് വർഷം കൂടിയാണ് കൊട്ടാരമറ്റം സ്റ്റാൻഡിൽ ഫാനിന്റെ കുളിർമ എത്തുന്നത്.മുൻ കാലങ്ങളിൽ വ്യാപാരികൾ പരാതി പറഞ്ഞിരുന്നെങ്കിലും ഫാൻ പ്രവർത്തിച്ചിരുന്നില്ല .

എന്നാൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയപ്പോൾ ചെയർപേഴ്‌സൺ ദിയാ ബിനുവും ;സ്ഥലം കൗൺസിലർ ബിജു മാത്യൂസും ;ബിനു പുളിക്കക്കണ്ടം ,ടോണി തൈപ്പറമ്പിൽ എന്നിവർ സ്ഥലത്തെത്തി വ്യാപാരികളിൽ നിന്നും പരാതി നേരിട്ട് കേൾക്കുകയായിരുന്നു .

ഉടനെ പ്രശ്നം പരിഹരിക്കാമെന്ന് ഇവർ പറഞ്ഞിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് കരുതിയില്ലെന്നും വ്യാപാരികൾ പറഞ്ഞു .ഭീകരാവസ്ഥയിൽ വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നുള്ളതും ;പാർക്കിങ്ങ് കാര്യക്ഷമമാക്കണമെന്നുള്ളതും വ്യാപാരികളുടെ നാളേറെയായി ഉന്നയിക്കുന്ന ആവശ്യമാണ് .രാവിലെ അഞ്ച്  മണിക്ക് എറണാകുളം ;കോഴിക്കോട് ;തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ പോകാനുള്ളവർ തങ്ങളുടെ വാഹനം ഇവിടെ പാർക്ക് ചെയ്തിട്ട് പോവുകയാണ് പതിവ്.

ഇത് മൂലം വ്യാപാരികളുടെ വാഹനവും ;കസ്റ്റമർമാരുടെ വാഹനവും പാർക്ക് ചെയ്യൂവാൻ ഇടയില്ലാത്ത അവസ്ഥയിലുമാണ് .ക്ലിനിക്കും ;കോളേജും ;അക്ഷയയും പ്രവർത്തിക്കുന്ന ഇവിടെ അവിടെയെത്തുന്നവർ  പുറത്ത് വാഹനം പാർക്ക് ചെയ്യേണ്ടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ .സ്വകാര്യ ഷോപ്പിങ് മാളുകളിലെ സെക്യൂരിറ്റി ജോലിക്കാർ സർക്കാർ സ്ഥലമായ ഇവിടെ  വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പ്രേരിപ്പിക്കുന്നുൻമുണ്ട്.എന്നാൽ അവരുടെ പാർക്കിങ് സ്ഥലത്ത് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ സെക്യൂരിറ്റി ജീവനക്കാർ ആണി ഉപയോഗിച്ച് പോറി നശിപ്പിക്കുന്നുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top