ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ഇടക്കാല കുറ്റപത്രം സമർപ്പിക്കാതിരുന്നത് അമ്പല കള്ളന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ്ഐടിയുടെ അനാസ്ഥകൊണ്ടാണെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്വർണത്തെ സംബന്ധിച്ചുള്ള കെമിക്കൽ അനാലിസിസ് റിപ്പോർട്ട് ലഭിക്കാത്തതിന് പിന്നിൽ സർക്കാരിന്റെ ഇടപെടലാണ്. സർക്കാർ മനഃപൂർവ്വം മുൻ മന്ത്രിമാരെയും ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാരെയും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാകാനുണ്ട്.
സിപിഐഎമ്മിന്റെ പല നേതാക്കളും കേസിൽ ജയിലിൽ പോകാനായി ക്യൂ നിൽക്കുകയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.