Kerala

മകന്റെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

മണ്ണഞ്ചേരി: മകന്റെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് പിതാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് ശിവ നിവാസ്- നരിയിൽ ശിവപ്രസാദാണ് (ശിവൻ-62) മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്. പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top