Kerala

കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിലെ ജനക്പുരിയിൽ നിർമാണ പ്രവർത്തനങ്ങള്‍ക്കായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുഴിയിൽ അപ്പാച്ചേ RTR 200 ബൈക്കിന് സമീപം മരിച്ച് കിടക്കുന്ന യുവാവിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഹെൽമറ്റും റൈഡിങ് ജാക്കറ്റും കയ്യുറകളും ധരിച്ച നിലയിലായിരുന്നു മൃതദേഹം. കുഴിക്ക് ഒരു കുളത്തിന്‍റെ വീതിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

കമൽ എന്ന യുവാവാണ് മരിച്ചത്. ജനക്പുരിയിലെത്തിയെന്ന് വീട്ടിൽ വിളിച്ച് യുവാവ് അറിയിച്ചിരുന്നു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തിൽ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നുവെന്ന് കുടുംബം പറയുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top