Kerala

യുവാവ് തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് യുവാവ് തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് മാങ്കാവ് സ്വകാര്യ ഹോസ്പിറ്റലിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്. തമിഴ്നാട് സ്വദേശിയാണെന്ന് നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് ഡിൻഡിഗൽ സ്വദേശി മോഹൻ രാജാണ് മരിച്ചത് എന്ന് കണ്ടെത്തി. നിർമാണത്തിലിരിക്കുന്ന താൽക്കാലിക ഷെഡിൽ പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ആകാം എന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top