തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഇനി മുതല്‍ വഖഫ് ബോര്‍ഡ് അംഗം. സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന് ലിസ്റ്റില്‍ ഉമര്‍ ഫൈസി മുക്കത്തിന്റേതടക്കം ഒൻപത് ആളുകളുടെ പേരാണുള്ളത്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്.

കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടുപോയ വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്.