Kerala

കോർപ്പറേഷൻ പിടിച്ചതിനെ തുടർന്ന് ബിജെപി യിലേക്ക് കൂടുമാറ്റം തകൃതി

തലസ്ഥാനത്ത് വിവിധ മുന്നണികളിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം ചെമ്പഴന്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന ആനി അശോകൻ, ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് ട്രഷററും സിപിഎം പൂന്തല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായിരുന്ന ഡി. ഹരീഷ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ബിജെപി അംഗത്വമെടുത്തു.

ഇന്ന് മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. ഇവരെക്കൂടാതെ ഡിവൈഎഫ്ഐ മേഖലാ ജോയിന്‍റ് സെക്രട്ടറി ആയിരുന്ന വി. ദിലീപ്, ഏരിയ കമ്മറ്റി അംഗം അഖിൽ വേണു, സിപിഎം ബ്രാഞ്ച് അംഗങ്ങളായ ജി. സജു, മുഹമ്മദ് ഷെഫീക്, റാം കുമാർ, ഷമാസ്, സലാഹുദ്ദീൻ, ഐ.ടി. പ്രൊഫഷണലുകളായ അരവിന്ദ്, മീര സുബ്രഹ്മണ്യൻ, അനന്തൻ അനിൽകുമാർ, വിഷ്ണു പ്രസാദ് തുടങ്ങിയവരും ബിജെപിയിൽ അംഗത്വമെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top