Kerala

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ: സ്ഥിരീകരിച്ച് സണ്ണി ജോസഫ്

കോഴിക്കോട്: ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വര്‍ ജയിച്ച് എംഎല്‍എയാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് അനൗദ്യോഗികമായി നടന്നത്.

ബജറ്റിനെകുറിച്ചും ടി പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തള്ളിയ വിഷയത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. പരോള്‍ വിഷയത്തിലെ അടിയന്തര പ്രമേയം തള്ളിയത് സര്‍ക്കാര്‍ ഭയക്കുന്നത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കെ കെ രമയുടെയും യുഡിഎഫിന്റെയും വാക്കുകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനസ്സാക്ഷി കുത്തുകാരണമാണ് സുരേഷ് ഗോപി പ്രതികരിക്കാത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top