മസ്കത്തിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് ആണ് മരിച്ചത്. 12 വയസായിരുന്നു ബേസിൽ ജോർജിന്.

വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബേസിൽ ജോർജ്. വാദി കബീറിലെ അപാർട്ട്മെന്റ് കെട്ടിടത്തിലാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.