പാലാ :മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് മരം വെട്ട് തൊഴിലാളി മരണമടഞ്ഞു .ആശാനിലയം മണ്ണാംതൂക്കിൽ ബിജോ ജോർജാണ് (39) മരണമടഞ്ഞത്.

സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഇരമ്പ് ഇറക്കാനായി ഉള്ള ശ്രമത്തിൽ മരത്തിൽ നിന്നും വീണ ബിജോയെ നാട്ടുകാർ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും മരണമടയുകയായിരുന്നു .പരേതന് ഭാര്യയും രണ്ടു മക്കളുമുണ്ട് . എ ഐ ടി യു സി തൊഴിലാളിയാണ്.
സിപിഐ കരൂർ മണ്ഡലം കമ്മിറ്റി അനുശോചനം അറിയിച്ചു .ജോസ് കെ മാണി എം പി ബിജോ ജോർജിന്റെ യുടെ നിര്യാണത്തിൽ അനുശോചിച്ചു.