കോഴിക്കോട്: താമരശ്ശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് റെമിജിയോ ഇഞ്ചനാനിയില്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാം രജത ജൂബിലി സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട്ടിലെയും മലബാറിലെയും കര്‍ഷക പ്രയാസങ്ങള്‍ നിരന്തരം ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നയാളാണ് റെമിജിയോസ്. അവര്‍ക്കുവേണ്ടി തെരുവിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.