തിരുവനന്തപുരം വീരണകാവിൽ പൂജാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. മുരളീധരൻ പോറ്റി ( 70 വയസ് ) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കാരണം വ്യക്തമല്ല. കുടുംബ പ്രശ്നം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിയമനം.

മൈലക്കരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് അന്വേഷണം നടത്തും. കുറച്ചു ദിവസങ്ങളിലായി മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.