Kottayam

കുട്ടിക്കാലം മുതൽ ഭാഷാപരമായ കഴിവുകൾ വളർത്തിയെടുക്കണം . പാലാ രൂപത വികാരി ജനറൽ മോൺ . സെബാസ്റ്റ്യൻ വേത്താനത്ത്


രാമപുരം:വിദ്യാർത്ഥികളുടെ ഭാഷാ നൈപുണ്യവും ഇംഗ്ലീഷ് പദസമ്പത്തും വർദ്ധിപ്പിക്കുന്നതിനായി രാമപുരം എസ്.എച്ച്.എൽ.പി സ്കൂൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലാംഗ്വേജ് എംപവർമെന്റ് പ്രോഗ്രാമിന്റെ (Spelling Bee Edition 3) ഫിനാലെ മത്സരങ്ങൾ സമാപിച്ചു.

വാശിയേറിയ മത്സരത്തിനൊടുവിൽ എഫ്രേൻ തോമസ് സ്പെല്ലിങ് ബീ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള ക്യാഷ് അവാർഡും, ട്രോഫിയും പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവഹിച്ചു. കുട്ടിക്കാലം മുതൽ തന്നെ ഭാഷാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നത് ഭാവിയെ കരുപ്പിടിപ്പിക്കാൻ സഹായിക്കുമെന്ന് തൻ്റെ കുട്ടിക്കാലത്തെ സ്കൂൾ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസ മാത്യൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗം ജിൻസ് ഗോപിനാഥ് നന്ദി പ്രകാശിപ്പിച്ചു’ .

മൂന്നാം എഡിഷനിലെ ക്ക് കടന്ന സ്പെല്ലിങ് ബീ മത്സരം വിദ്യാർത്ഥികൾക്കിടയിൽ വലിയ താല്പര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പി ടി എ പ്രസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ,, മീഡിയ കോർഡിനേറ്റർ ഹരീഷ് R കൃഷ്ണാ, ഹരിത പാഠശാല ഇൻചാർജ് ബിനീഷ് ചാലിൻ, ഡെൻസിൽ അമ്പാട്ട് , തുടങ്ങിയവർ സന്നിഹിതരായിരുന്നു. അധ്യാപകനായ ജോയൽ ജോയി പരിപാടികൾക്ക് നേതൃത്വം നൽകി. ഭാഷാപഠന പദ്ധതിയിൽ പാലാ രൂപതയിൽ LP വിഭാഗത്തിൽ രണ്ടാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top