Kerala

നിരുത്തരവാദപരം,സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നൽകി; ബാലനെ വിമർശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലനെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ കെ ബാലന്റെ പരാമർശം നിരുത്തരവാദപരമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെയായിരുന്നു എം വി ഗോവിന്ദൻ ബാലനെ തള്ളിയത്.

എ കെ ബാലൻ സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നൽകുകയായിരുന്നു. പാർട്ടി അതിനെ തള്ളിക്കളയുന്നു. അതുകൊണ്ടാണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ മറുപടി നൽകാതിരുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top