തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അക്ഷയ്. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വാര്‍ഡനും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. വിയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.