കോട്ടയം :മൈക്ക് അനൗൺസ്മെന്റ് വേണ്ടി അപേക്ഷിക്കുമ്പോൾ പോലീസിന്റെ പോർട്ടലായ തുണ യിൽ ടാക്സി വാഹനങ്ങളെ മാത്രം പരിമിതപ്പെടുത്തിയ ആഭ്യന്തര വകുപ്പിന്റെ സർക്കുലർ ഹൈകോടതി സ്റ്റേ ചെയ്തു. 17 – 10 – 2025 നാണ് പോലീസിന്റെ തുണ പോർട്ടലിൽ മൈക്ക് അനൗൺസ് മെന്റിന്
ടാക്സി വാഹനങ്ങളെ മാത്രമാക്കി ആഭ്യന്തര വകുപ്പ് സർക്കുലർ ഇറക്കിയത്.

വർഷങ്ങളായി പ്രൈവറ്റ രജിസ്ടേഷൻ വാഹനങ്ങൾക്കും അനുമതി നൽകിയിരുന്നത് ഒഴിവാക്കിയതിനെതിരായ ഹർജിയിലാണ് ജസ്റ്റീസ് വി.ജി അരുണിന്റെ ഇടക്കാല ഉത്തരവ്. പോർട്ടലിൽ മാറ്റം വരുത്താനും ഹൈക്കോടതി ഉത്തരവായി. പ്രൈവറ്റ് രജിസ്റ്ററേഷൻ വാഹനങ്ങളെ ഒഴിവാക്കിയതിനെതിരെ മൂവാറ്റുപുഴ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ പ്രസിഡന്റും
കീർത്തി ലൈറ്റ് ആന്റ സൗണ്ട് ഉടമയുമായ ജെയിംസ് മാത്യു അഭിഭാഷകരായ മാത്യു കുര്യാക്കോസ്, സി എൻ പ്രകാശ് എന്നിവർ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജിക്കാരന്റെ പ്രൈവറ്റ് രജിസ്ടേഷൻ വാഹനങ്ങൾക്ക് മൈക്ക് അനൗൺസ് മെന്റ് നടത്താനും ഹൈകോടതി അനുമതി നൽകി.
ലൈറ്റ് സൗണ്ട് വെൽഫെയർഅസോസിയേഷൻ ഓഫ് കേരള LSWAK.
Reg.No.165/IV/2016 സംസ്ഥാന കമ്മിറ്റി എറണാകുളം ആലുവ
29 – 11 – 2025
പ്രിയപ്പെട്ടവരെ
സംഘടന നടത്തിയ നിയമ പോരാട്ടത്തിന് വിജയം
പ്രൈവറ്റ് വാഹനങ്ങളിൽഅനൗൺസ്മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് മൈക്ക് പെർമിറ്റ് ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് പ്രകാരം ഗവൺമെന്റ് ഉത്തരവിനെതിരെ ടി വിഷയം ചൂണ്ടിക്കാണിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സംഘടനാ റിട്ട് നൽകുകയും ഇതിൽ പ്രകാരം ഇന്ന് 29-11-2025 ന് നമുക്ക് അനുകൂലമായ വിധി ടാക്സി വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവായിരിക്കുന്നു.
പ്രിയപ്പെട്ടവരെ തിങ്കളാഴ്ച മാത്രമേ ഉത്തരവിന്റെ പകർപ്പ് ലഭിക്കുകയുള്ളൂ
എല്ലാവരും സംഘടനയുടെ പോരാട്ടത്തിൽ കൂടെ നിന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ആറുമാസത്തേക്ക്അനുകൂലമായി തുണ സൈറ്റിൽ നിന്നും ഈ നിബന്ധന ഒഴിവാക്കി കൊണ്ടുള്ള ഉത്തരവാണ് ലഭ്യമായിട്ടുള്ളത് .
തിങ്കളാഴ്ച ഉത്തരവിന്റെപകർപ്പും തുണ സൈറ്റിൽ മാറ്റം വരുത്തുകയും ചെയ്തുകൊണ്ട് ഈ നിയമം നമുക്ക് അനുകൂലമായി പ്രാബല്യത്തിൽ വരുന്നതാണ്.
സംഘടന നടത്തിയ വലിയ പോരാട്ടത്തിൽ കൂടെ നിന്ന് എല്ലാവർക്കും നന്ദി അറിയിക്കുന്നു
ബഹു :ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഈ സ്റ്റേ ഉത്തരവ് നിലനിൽക്കും.
സംസ്ഥാന കമ്മിറ്റിക്കു വേണ്ടി
റ്റി. കെ. അബ്ദുൽ റഹീം കുഴിപ്പുറം.
സംസ്ഥാന ജനറൽ സെക്രട്ടറി