പാലാ :കൊഴുവനാൽ :കേരളത്തിൻ്റെ പൊതു കടം വർദ്ധിച്ചും, ശബരി മല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നിന്നും സമ്പത്തും സ്വർണ്ണവും കൊള്ളയടിച്ച് ഇടതുപക്ഷം നടത്തുന്ന ദുർഭരണവും ഏന്തിലും ഏതിലും കോൺഗ്രസ്സ് ചെയ്യുന്ന മതപ്രീണനവും, രാജ്യവിരുദ്ധതയും ജനം തിരിച്ചറിഞ്ഞ് ഒരു മാറ്റത്തിനു വേണ്ടി കേരളത്തിലും ബി.ജെ.പിയെ അധികാരത്തിലെത്തിക്കും.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അതിൻ്റെ സൂചനയായിരിക്കും എന്നും കൊഴുവനാൽ പഞ്ചായത്ത് വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനവും പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും മേവടയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലേത്തുണ്ടിയിൽ നിന്നും ആരംഭിച്ച പദയാത്ര ജാഥ ക്യാപ്റ്റൻ സുരേഷ് കുമാറിന് പതാക കൈമാറി മണ്ഡലം ജനറൽ സെക്രട്ടറി ദീപു C G ഫ്ലാഗ് ഓഫ് ചെയ്തു.
യാത്രയ്ക്ക് മണ്ഡലം പ്രസിഡൻ്റും പഞ്ചായത്ത് മെമ്പറുമായ ജി അനീഷ് കർഷക മോർച്ച ജനറൽ സെക്രട്ടറ കുട്ടികൃഷ്ണൻ വി മെമ്പർമാരായ സ്മിത വിനോദ് മഞ്ജു ദിലീപ് യുവമോർച്ച ഉപാദ്ധ്യക്ഷൻ അരുൺ R നായർ, ബിജു V RD ബിജു, അനിൽ അന്തീനാട്, രതീഷ് തേക്കനാൽ, ശശിധരൻ നായർ മോഹനൻ കോടികാട്ട് ശിവദാസ് ജി തുടങ്ങിയവർ നേതൃത്വം നൽകി.
