Kerala

വീട്ടിലെ വാട്ടർ ടാങ്കിൽ വീണു; ആറ് വയസ്സുകാരൻ മരിച്ചു

അൽ ഐൻ: വീടിനടുത്തുള്ള ഒരു വാട്ടർ ടാങ്കിൽ മുങ്ങി 6 വയസുകാരൻ മരിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്. തന്റെ ഇളയ സഹോദരിയോടൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം.

അൽ ഐനിലാണ് സംഭവം. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് സംഭവം അറിയുന്നത്. കുട്ടിയെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന്‍റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടർടാങ്കിലാണ് കുട്ടി വീണത്. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഈസ. എല്ലാം നടന്നത് ഏതാനും മിനിറ്റുകൾക്കുള്ളിലാണ്, ഞാൻ എൻ്റെ മക്കളായ ഇസയോടും മറിയത്തോടുമൊപ്പം വീടിന് മുന്നിൽ കളിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിന് മുമ്പ് ഞാൻ അവരെ അകത്താക്കി വാതിൽ പൂട്ടി.

ഒരു മണിക്കൂർ തികയും മുൻപ് ഈസ മരിച്ചെന്ന് പറഞ്ഞ് ഭാര്യയുടെ നിലവിളിയോടെയുള്ള ഫോൺ കോൾ വന്നു. ആ വാക്കുകൾ ഇടിമിന്നൽ പോലെയാണ് തറച്ചത്.

ഞാൻ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ അയൽക്കാർ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോഴേക്കും മകൻ മരിച്ചെന്ന് അറിഞ്ഞു’- പിതാവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top