Kerala

പി എം ശ്രീ; എം എ ബേബി കേരളത്തിൽ ക്യാമ്പ് ചെയ്ത് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു, ജനയുഗം ലേഖനത്തിൽ അഭിനന്ദനം

പിഎം ശ്രീ പദ്ധതിയിലെ ഭിന്നത തീർത്തതിന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അഭിനന്ദനം.

ജനയുഗം ലേഖനത്തിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് അഭിനന്ദനം.

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കേരള ത്തിൽ ക്യാമ്പ് ചെയ്തുകൊണ്ട് സിപിഐ സിപിഐഎം സംസ്ഥാന സെക്രട്ടറിമാരുമായും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ബന്ധപ്പെട്ട് ഉചിതമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. നിർണായകമായ ആ ഇടപെടലുകൾ ഫലം കണ്ടു. കേരള മുഖ്യമ ന്ത്രി എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകി.

ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്ന സന്ദേശം ജനങ്ങൾക്ക് നൽകാനും ഇതിൽക്കൂടി ഇടതു നേതൃത്വത്തിനു കഴിഞ്ഞുവെന്നും കെ പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top