Kerala

പാലാ കിഴതടിയൂർ വിശുദ്ധ യൂദാസ്ളീഹാ പള്ളിയിൽ വിശുദ്ധൻ്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു: ഇന്നത്തെ നിയോഗം സന്താന സൗഭാഗ്യത്തിന് വേണ്ടി

പാലാ:പാലാ കിഴതടിയൂർ വിരുദ്ധ യൂദാസ്ളീഹായുടെ പള്ളിയിൽ വിശുദ്ധൻ്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു.ഇന്ന് രാവിലെ ഒമ്പതരയ്ക്ക് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവാണ് പ്രത്യേക തിരുകർമ്മങ്ങൾക്ക് ശേഷം ആശീർവദിച്ചത്.

10 ന് റവ ഫാദർ ജോമി വരകകാലാപറമ്പിലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ,12 ന് റവ ഫാദർ ജോസഫ് അരഞ്ഞാണി പുത്തൻപുരയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നൊവേനയും.

3 ന് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ; 5 ന് റവ ഫാദർ ജോസഫ് പള്ളയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും .  6.30 നു ജപമാല റാലി ,7 നും വിശുദ്ധ കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും.

ഇന്നത്തെ നിയോഗം സന്താന സൗഭാഗ്യത്തിന് വേണ്ടി

റവ ഫാദർ തോമസ് പുന്നത്താനത്ത് ;റവ ഫാദർ മാത്യു വെണ്ണായപ്പള്ളിൽ ;റവ ഫാദർ സെബാസ്ററ്യൻ ആലപ്പാട്ടുകുന്നേൽ കൈക്കാരന്മാരായ ടോമി കെ കെ കട്ടുപ്പാറയിൽ;കെ സി ജോസഫ് കൂനംകുന്നേൽ;ജോജി ജോർജ് പൊന്നാടംവാക്കാൽ;ടോമി സെബാസ്ററ്യൻ ഞാവള്ളി മംഗലത്ത് പബ്ലിസിറ്റി കൺവീനർ സോജൻ കല്ലറയ്ക്കൽ തുടങ്ങിയവർ തിരു കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top