പാലാ: ഇടനാട്: 130 വീടുകളിലെ ഗുണഭോക്താക്കളുള്ള മറ്റത്തിൽ കുടിവെള്ള പദ്ധതിക്ക്
കെ .ഫ്രാൻസിസ് ജോർജ് എം .പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുകകൊണ്ട് പുതിയ പമ്പ് സെറ്റെത്തി .കഴിഞ്ഞ ഒരുവർഷമായി അനുഭവപ്പെട്ടിരുന്ന ജലവിതരണത്തിലെ തടസ്സം ഇതോടെ പരിഹരിയ്ക്കപ്പെട്ടു .

പുതിയ പമ്പ് സെറ്റിന്റെ ഉദ്ഘാടനം 19-)0 തീയതി ഞായാറഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഫ്രാൻസിസ് ജോർജ് എം .പി നിർവഹിക്കും . കുടിവെള്ള പദ്ധതി പ്രസിഡന്റ് ജോബിഷ് തേനാടികുളം അധ്യക്ഷത വഹിക്കും .കരൂർ പഞ്ചായത്തുപ്രസിഡന്റ് അനസ്യ രാമൻ മുഖ്യ പ്രഭാഷണം നടത്തും .
ബ്ലോക്ക് മെമ്പർ ഷീലാ ബാബു ,ആനിയമ്മ ജോസ് ,ഗിരിജാ ജയൻ ,എൻ .സുരേഷ് ,ജോർജ് പുളിങ്കാട് ,എം .ടി .സജി ,കുഞ്ഞുമോൻ മാടപ്പാട്ട് ,ജിൻസ് ദേവസ്യ ,സജി തോമസ് ,മേരി സണ്ണി ,ബിജു പുലിയുറുമ്പിൽ ,ഫ്രാൻസിസ് തോമസ് തേനാടികുളത്തിൽ ,ഷാജി നെല്ലിക്കൽ, അജി വട്ടക്കുന്നേൽ ,സിബി ചെല്ലപ്പൻ എന്നിവർ പ്രസംഗിക്കും .
