Kerala

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് വിദ്യാർഥി മരിച്ചു

മലപ്പുറം ∙ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇസാന്‍(13)ആണ് മരിച്ചത്.

അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ ആയിരുന്നു അപകടം. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള ലോറിയുടെ വശത്തായാണ് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചത്. ഇതിനുശേഷം കാര്‍ സമീപത്തെ ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്.

കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. സംഭവസമയത്ത് പ്രദേശത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top