Kerala

വൈക്കത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറി, വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, ഗുരുതര പരിക്ക്

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. പോളിടെക്നിക്ക് വിദ്യാര്‍ത്ഥിയായ അദ്വൈതിനാണ് ഷോക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം.

നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. കടുത്തുരുത്തി പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയായ അദ്വൈതിനാണ് ഷോക്കേറ്റത്.

90% പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്മാറ്റി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top