India

ഗൗരവതരമായ ചോദ്യങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ മുഖവിലയ്‌ക്കെടുക്കണം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ശശി തരൂർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ക്രമക്കേട് ആരോപണങ്ങളിൽ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ എംപി.

രാഹുൽ ഉന്നയിക്കുന്നത് ഗൗരവസ്വഭാവമുള്ള ചോദ്യങ്ങളാണെന്നും മുഖവിലയ്‌ക്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും തരൂർ ‘എക്‌സി’ൽ കുറിച്ചു. നമ്മുടെ ജനാധിപത്യ സംവിധാനം മഹത്തരമായ ഒന്നാണെന്നും അതിനെ നശിപ്പിക്കാൻ ഇടവരുത്തരുതെന്നും തരൂർ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്. തുടരെത്തുടരെയുള്ള മോദി അനുകൂല പരാമർശങ്ങൾക്ക് പിന്നാലെയാണ് തരൂർ രാഹുലിനെ പിന്തുണച്ച് രംഗത്തുവരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top