Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മണ്ഡലം 20, സര്‍ക്കാര്‍ ചെലവ് 352,66,44,181 രൂപ

കൊച്ചി; കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്കായി ചിലവഴിച്ചത് 352,66,44,181 രൂപ. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോന്നിനും ശരാശരി 17 കോടിയിലധികം രൂപയാണ് ചിലവായതെന്നാണ് കണക്കാക്കുന്നത്. കൊച്ചിയിലെ പ്രോപ്പര്‍ചാനല്‍ സംഘടന പ്രസിഡന്റ് എം കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ഇലക്ഷന്‍ അക്കൗണ്ട്‌സ് വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മണ്ഡലം തിരിച്ചുള്ള കണക്ക് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കണക്ക് പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ മറുപടിയില്‍ പറയുന്നത്. വോട്ടര്‍മാരുടെ ജില്ലയുടെയും എണ്ണത്തിനും വലിപ്പത്തിനും അനുസരിച്ച് ചിലവുകളില്‍ വ്യത്യാസുണ്ടായേക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും മറുപടിയിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top