പക്ഷിയുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റിയിട്ടശേഷം;സഹായത്തിനെത്തുന്ന മറ്റു പക്ഷികളെയും പിടികൂടി ചുട്ടു തിന്നുന്ന സംഘത്തെ പോലീസ് പിടികൂടി - Kottayam Media

Kerala

പക്ഷിയുടെ കണ്ണിൽ കമ്പി കുത്തിക്കയറ്റിയിട്ടശേഷം;സഹായത്തിനെത്തുന്ന മറ്റു പക്ഷികളെയും പിടികൂടി ചുട്ടു തിന്നുന്ന സംഘത്തെ പോലീസ് പിടികൂടി

Posted on

കോഴിക്കോട് ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ .പന്നിക്കോട് താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ മണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. കണ്ണിൽ കമ്പി കുത്തിക്കേറ്റി അതിക്രൂരമായാണ് ഇവർ പക്ഷികളെ വേട്ടയാടുന്നത് . പ്രാവ്, കോക്ക് ഉൾപ്പെടെയുള്ള പക്ഷികളെയാണ് ഇവർ വേട്ടയാടുന്നത് .

പക്ഷികളുടെ  കണ്ണിൽ കമ്പിയോ മൊട്ടുസൂചിയോ കുത്തി  ക്കയറ്റി കാഴ്ച് നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാൽ കയറിൽ കെട്ടിയിടും . ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവർ ചെയ്‌തിരുന്നത്‌.നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് .പൊലീസ് ഇവരെ വനം വകുപ്പിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version