കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു - Kottayam Media

Kerala

കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു

Posted on

തിരുവല്ല: ആലംതുരുത്തിയിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്കോണിൽ മാത്തുക്കുട്ടി (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അഞ്ചടി വേളൂർമുണ്ടകം പാടത്താണ് സംഭവം. സ്വന്തം പാടത്ത് തീയിടുന്നതിനായാണ് മാത്തുക്കുട്ടി പോയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ പറഞ്ഞു.കൊയ്ത്ത് കഴിഞ്ഞ പാടത്ത് അടുത്ത തവണ കളസസ്യങ്ങൾ കിളിർക്കാതിരിക്കാൻ തീയിടുന്ന പതിവുണ്ട്.

തനിച്ചാണ് മാത്തുക്കുട്ടി തീയിടാൻ പോയത്. പാടത്തിന്റെ പലഭാഗത്തും മറ്റ് കർഷകർ തീയിട്ടിരുന്നു. പുകയേറ്റ് മാത്തുക്കുട്ടി കുഴഞ്ഞ് തീയിൽ വീണതാണോയെന്ന് സംശയിക്കുന്നുണ്ട്.

വിശാലമായ പാടശേഖരത്തിന്റെ നടുക്കായാണ് മാത്തുക്കുട്ടിയുടെ പാടം. അച്ഛനെ കാണാഞ്ഞ് മകൻ അന്വേഷിച്ച് പാടത്ത് എത്തുമ്പോൾ പൊള്ളലേറ്റ് അവശനിലയിൽ മാത്തുക്കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: ജിജോ, ജീന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version