പൊതുജീവിതത്തില്‍ ആദ്യമായി താമര ചിഹ്നത്തില്‍ വോട്ട് ചെയ്‌തെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്.;അപ്പോൾ കഴിഞ്ഞ തവണ സുരേന്ദ്രന് വോട്ട് ചെയ്തില്ലല്ലേ എന്ന് സമൂഹ മാധ്യമങ്ങൾ - Kottayam Media

Kerala

പൊതുജീവിതത്തില്‍ ആദ്യമായി താമര ചിഹ്നത്തില്‍ വോട്ട് ചെയ്‌തെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്.;അപ്പോൾ കഴിഞ്ഞ തവണ സുരേന്ദ്രന് വോട്ട് ചെയ്തില്ലല്ലേ എന്ന് സമൂഹ മാധ്യമങ്ങൾ

Posted on

പൂഞ്ഞാർ :സത്യം എന്നായാലും  മറ നീക്കി പുറത്ത് വരും അത് ലോക നീതിയാണ് .ഇപ്പോൾ ഇന്ന് പൂഞ്ഞാറിലും ഒരു സത്യം മറ നീക്കി പുറത്തു വന്നിരിക്കുകയാണ് . പൊതുജീവിതത്തില്‍ ആദ്യമായി താമര ചിഹ്നത്തില്‍ വോട്ട് ചെയ്‌തെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞതാണ് പുതിയൊരു വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത് . ഈരാറ്റുപേട്ട തെക്കേക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ഉഷയും ആദ്യമായാണ് താമരക്ക് വോട്ട് ചെയ്യുന്നതെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ NDA സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന് പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുകയും കെ സുരേന്ദ്രന്‍ 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.അന്ന് കെ സുരേന്ദ്രൻ പി സി ജോർജിന്റെ വസതിയിൽ വന്നപ്പോൾ തന്റെ മുറിയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് കെ സുരേന്ദ്രനെ കസേരയിൽ ഇരുത്തിയാണ് അന്ന് പി സി ജോർജ് ആദരിച്ചത് . ആദ്യമായാണ് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യുന്നതെന്ന ജോര്‍ജിന്റെ വെളിപ്പെടുത്തലോടെ കഴിഞ്ഞ തവണ പിന്തുണ പ്രഖ്യാപിച്ചിട്ടും സുരേന്ദ്രന് വോട്ട് ചെയ്തില്ലെ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.ഇത്തവണ BJP സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും PC ജോര്‍ജ് പറഞ്ഞു.

അതേസമയം കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയുടെ കൺവൻഷനു പോലും പി സി ജോർജിനെ എൻ ഡി എ വിളിച്ചിരുന്നില്ല .ആദ്യം അവൻ മര്യാദ പഠിക്ക് ;പിന്നെ അവന്റെ അപ്പനെ മര്യാദ പഠിപ്പിക്ക് എന്നാണ് പി സി ജോർജ് തുഷാറിനോട് മാധ്യമങ്ങളിലൂടെ  പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version