വോട്ടെടുപ്പ് സുഗമമായി മുന്നേറുന്നു;സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത് - Kottayam Media

Kerala

വോട്ടെടുപ്പ് സുഗമമായി മുന്നേറുന്നു;സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്

Posted on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിങ് ആരംഭിച്ചു.സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 2.77 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്തെ വോട്ടിങ് കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജെകരിച്ചിട്ടുള്ളത്. വോട്ടെടുപ്പ് സമാധാന പൂര്‍ണമാക്കാന്‍ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്ന ബാധിത ബൂത്തുകളിൽ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളിൽ ഒന്നും വീതം ഉണ്ടാകും.സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version