തൃശൂരിൽ വിജയിപ്പിക്കണമെന്ന് മാതാവിനോട് പ്രാർത്ഥിച്ചില്ല:പാലാ കുരിശുപള്ളിയിലെത്തി നടൻ സുരേഷ് ഗോപി - Kottayam Media

Kottayam

തൃശൂരിൽ വിജയിപ്പിക്കണമെന്ന് മാതാവിനോട് പ്രാർത്ഥിച്ചില്ല:പാലാ കുരിശുപള്ളിയിലെത്തി നടൻ സുരേഷ് ഗോപി

Posted on

കോട്ടയം :പാലാ :തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ നിന്നൊഴിഞ്ഞു നടൻ സുരേഷ് ഗോപി തന്റെ പ്രിയപ്പെട്ട പാലാ  കുരിശുപള്ളി മാതാവിന്റെ തിരുസന്നിധിയിൽ എത്തി നേര്ച്ച കാഴ്ചകൾ സമർപ്പിച്ചു.കൂടെ ബിജു പുളിക്കക്കണ്ടവും ഉണ്ടായിരുന്നു.

തെരെഞ്ഞെടുപ്പ് പ്രചാരണ സമാധാനത്തിനു ശേഷം നേരെ പാലയ്ക്കു പുറപ്പെട്ട സുരേഷ് ഗോപി ഇന്നലെ രാത്രിയിൽ അരുവിത്തുറ പെരുന്നാളും കൂടിയിരുന്നു.അതിനു ശേഷം ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ സന്നിധിയിലുമെത്തി പ്രാർത്ഥന നടത്തി.ഇന്ന് രാവിലെയാണ് അദ്ദേഹം പാലാ കുരിശുപള്ളി മാതാവിനെ സന്ദർശിക്കാൻ എത്തിച്ചേർന്നത്.

തെരെഞ്ഞെടുപ്പിൽ വിജയിപ്പിക്കണേയെന്നു പ്രാര്ഥിച്ചില്ല എല്ലാം നല്ലതിനായി വരുത്തനെയെന്നാണ് പ്രാര്ഥിച്ചതെന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.തുടർന്ന് സഭ പിതാക്കളെ കാണുന്നതിനായി യാത്ര തിരിച്ചു.സഭാ പിതാക്കളുമായി നേരത്തെ സുഹൃത് ബന്ധമുണ്ട്.അതുകൊണ്ടാണ് അവരെ കാണുന്നത് .തെരെഞ്ഞെടുപ്പ് പ്രമാണിച്ച് അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version