സിപിഎമ്മിന് വോട്ട് പിടിക്കാൻ ബംഗാളിൽ എ ഐ അവതാരക; കമ്പ്യൂട്ടറിനെ എതിർത്ത സിപിഎമ്മുകാർ ഇപ്പോൾ സാങ്കേതികവിദ്യയെ പുണരുന്നത് വൈരുധ്യമാണെന്ന് ബിജെപി - Kottayam Media

Politics

സിപിഎമ്മിന് വോട്ട് പിടിക്കാൻ ബംഗാളിൽ എ ഐ അവതാരക; കമ്പ്യൂട്ടറിനെ എതിർത്ത സിപിഎമ്മുകാർ ഇപ്പോൾ സാങ്കേതികവിദ്യയെ പുണരുന്നത് വൈരുധ്യമാണെന്ന് ബിജെപി

Posted on

കൊൽക്കത്ത : ലോക്സഭ തെരെഞ്ഞെടുപ്പിന്റെ ആവേശ ചൂടിലാണ് രാജ്യം. പരമാവധി വോട്ട് പോക്കറ്റിലാക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എന്നാൽ വോട്ടു പിടിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങളാണ് ഇത്തവണ രാഷ്ട്രീയ പാർട്ടികൾ പരീക്ഷിക്കുന്നത്. അങ്ങനെ ഒരു വ്യത്യസ്ത പരീക്ഷണം നടത്തിയിരിക്കുകയാണ് ബംഗാളിലെ സിപിഎം.എഐയാണ് ഇവിടെ പാർട്ടിയുടെ തുറുപ്പു ചീട്ട്.

എഐ അവതാരക സമതയാണ് ബംഗാളിൽ സിപിഎം പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. ബംഗാളി സംസാരിച്ചുകൊണ്ട് വോട്ടു തേടി സമത ഇറങ്ങിയതോടെ ഏവരും വലിയ ആവേശത്തിലും ആശ്ചര്യത്തിലുമാണ്.

എന്നാൽ ബിജെപിയാകട്ടെ പാർട്ടിയെ വലിയ രീതിയിൽ പരിഹസിക്കുകയാണ്.പാർട്ടിയിൽ ആളില്ലാത്തതുകൊണ്ടാണോ എ ഐ അവതാരകയെ കൊണ്ടുവന്നതെന്നാണ് ബിജെപിയുടെ ചോദ്യം.കമ്പ്യൂട്ടറിനെ എതിർത്ത സിപിഎമ്മുകാർ ഇപ്പോൾ സാങ്കേതികവിദ്യയെ പുണരുന്നത് വൈരുധ്യമാണെന്ന് ബിജെപി നേതാവും മുൻ ഗവർണറുമായ തഥാഗത റോയ് വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version