2019 ൽ വിജയിച്ചിട്ട് ജനങ്ങളോട് നന്ദി പറയാത്ത ഏക എം പി ചാഴികാടൻ മാത്രമാണ്:ജോസ്‌മോൻ മുണ്ടയ്ക്കൽ - Kottayam Media

Politics

2019 ൽ വിജയിച്ചിട്ട് ജനങ്ങളോട് നന്ദി പറയാത്ത ഏക എം പി ചാഴികാടൻ മാത്രമാണ്:ജോസ്‌മോൻ മുണ്ടയ്ക്കൽ

Posted on

പാലാ :മീനച്ചിൽ :2019 ൽ വിജയിച്ചിട്ട്.വിജയിപ്പിച്ച  ജനങ്ങളോട് നന്ദി പറയാത്ത ഏക എം പി തോമസ്ചാ ഴികാടൻ മാത്രമാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌ മോൻ മുണ്ടയ്ക്കൽ.യു  ഡി എഫ് മീനച്ചിൽ മണ്ഡലം കൺവൻഷനിൽ  സംസാരിക്കുകയായിരുന്നു ജോസ് മോൻ മുണ്ടയ്ക്കൽ .

കേരളത്തിൽ വിജയിച്ചു പോയ എല്ലാ എം പി മാരും  ജനങ്ങളോട് നന്ദി പറഞ്ഞെങ്കിലും ചാഴിക്കാടന് അതൊന്നും തോന്നാത്തത് ധിക്കാരം കൊണ്ട് മാത്രമാണെന്ന് ജോസ് മോൻ പറഞ്ഞു .അഞ്ചു വർഷത്തിനിടെ 500 ദിവസം പാർലമെന്റ് കൂടിയപ്പോൾ ഈ എം പി യുടെ ഹാജർ നില വളരെ കുറവായിരുന്നു.എന്നിട്ടിപ്പോൾ ബുക്ക് ലെറ്റുമായി വരുമ്പോൾ കർഷക പ്രശ്നം എത്ര തവണ സഭയിൽ ഉന്നയിക്കാൻ ഈ എം പി ക്കു കഴിഞ്ഞിട്ടുണ്ട് .ബുക്ക് ലെറ്റ് കാട്ടിയുള്ള പിത്തലാട്ടമാണ് ചാഴികാടൻ നടത്തുന്നതെന്ന് ജോസ്‌മോൻ മുണ്ടയ്ക്കൽ പറഞ്ഞു .

പിണറായി വിജയൻ ഒരു കിലോ മീറ്റർ സഞ്ചരിക്കുന്നതിനു പതിനായിരം രൂപായാണ് സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കപ്പെടുന്നത്.രണ്ടു കിലോ മീറ്ററിന് ഒരു ലിറ്റർ ഡീസൽ വേണ്ട കിയാ കാർണിവൽ എന്ന മൂന്നു കാറുകൾ സഹിതം 50 ഓളം വാഹന വ്യൂഹമാണ് മുഖ്യമന്ത്രിയുടെ അകമ്പടി സേവിക്കുന്നത് എന്നാൽ ഉമ്മൻ‌ചാണ്ടി എന്ന മുഖ്യമന്ത്രിയും ഈ നാട് ഭരിച്ചിരുന്നു.അദ്ദേഹത്തിന് ഒരു കിലോ മീറ്റർ താണ്ടാൻ വെറും 100 രൂപാ മതിയായിരുന്നു എന്ന് വരുമ്പോൾ ഇവർ ഉയർത്തുന്ന ധൂർത്ത് എത്രമാത്രമാണെന്നു ജനങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ കുറ്റപ്പെടുത്തി .

കൺവൻഷനിൽ യു  ഡി എഫ് മണ്ഡലം ചെയർമാൻ  രാജൻ കൊല്ലപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.മറ്റത്തിൽ വക്കച്ചൻ(മുൻ എം പി) , കെ.സി നായർ , ജോസ് മോൻ മുണ്ടയ്ക്കൽ(ജില്ലാ പഞ്ചായത്തംഗം) ,ഷിബു പൂവേലി ,എൻ സുരേഷ് ,സതീഷ് ചൊള്ളാനി , കെ.സി കുഞ്ഞുമോൻ ,ജേക്കബ്ബ് പാംമ്പ്ളാനി, ബേബി ഈറ്റത്തോട്ട്.ബോബി ഇടപ്പാടി ; ഡയസ് കോക്കാട്ട് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version