Kerala

കെ എം ജോർജിൻ്റെ മകന് വേണ്ടി പാട്ട് പാടി വോട്ട് ചോദിച്ച് പി.ജെയുടെ മകൻ;നീലക്കൊടി വീശി ഫ്രാൻസിസ് ജോർജ് ;നീല ഷർട്ടണിഞ്ഞ് അപു ജോൺ ജോസഫ്

Posted on

 

കോട്ടയം :നിറങ്ങൾ വാരി വിതറിയ ഹോളി ആഘോഷത്തിനിടയിൽ കോട്ടയം  സിഎംഎസ് കോളേജിലെത്തിയ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന് തുറന്ന ജീപ്പിൽ സ്വീകരണമൊരുക്കി വിദ്യാർഥികൾ.ആർപ്പുവിളികൾ മുഖരിതമായ അന്തരീക്ഷത്തിൽ വർണ്ണങ്ങൾ വാരി വിതറിയ കന്നി വോട്ടർമ്മാർ സ്ഥാനാർഥിക്ക് വിജയഭേരി മുഴക്കി.

തുറന്ന ജീപ്പിൽ പ്രവേശന കവാടത്തിലെത്തിയ സ്ഥാനാർഥിയോടൊപ്പം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിൻ്റെ മകനും പാർട്ടിയുടെ ഉന്നതാധികാര സമിതിയംഗവുമായ അപു ജോൺ ജോസഫും പങ്കു ചേർന്നു.

കേരള കോൺഗ്രസ് സ്ഥാപക നേതാവായ കെ.എം ജോർജിൻ്റെ മകനായ സ്ഥാനാർഥിയ്ക്ക് വേണ്ടി പാർട്ടി ചെയർമാനായ പി.ജെ ജോസഫിൻ്റെ മകൻ അപു പാട്ട് പാടി കൊണ്ടാണ് വിദ്യാർഥികളോട് വോട്ട് അഭ്യർഥന നടത്തിയത്.

വൈറലായി മാറിയ ” കൺമണി അൻപോട് ” എന്ന പാട്ട് നേതാക്കൾക്കൊപ്പം വിദ്യാർഥികളും ഏറ്റു പാടിയപ്പോൾ ഹോളി ആഘോഷം കൂടുതൽ വർണ്ണാഭമായി മാറി.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മനസിലാക്കി മതേതര രാഷ്ട്രമായ ഇന്ത്യയെ നിലനിർത്താൻ പുതിയ തലമുറയുടെ ഓരോ വോട്ടുകളും യു ഡി എഫിന് നൽകി ജനദ്രോഹ ഭരണത്തെ കടപുഴക്കിയെറിയണമെന്ന് സ്ഥാനാർഥി പറഞ്ഞു.

കെ എസ് യു ജില്ലാ പ്രസിഡണ്ട് കെ.എൻ നൈസാം, സംസ്ഥാന ഭാരവാഹി ,ജിത്തു ജോസ് ,യശ്വന്ത് പി.നായർ, പാർഥിവ് സലിമോൻ, അശ്വിൻ സാബു, ദേവ ദേവ് ,മുഹമ്മദ് റിസ്വാൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version