കിഴതടിയൂർ ബാങ്കിനെ നശിപ്പിച്ചവർ ഭക്തിയുടെ മറവിൽ രാജ്യം വിടാൻ ഒരുങ്ങുന്നു;അവരെ രാജ്യം വിടാൻ സമ്മതിക്കരുതെന്ന് കിഴതടിയൂർ ബാങ്ക് നിക്ഷേപക കൂട്ടായ്മ - Kottayam Media

Kottayam

കിഴതടിയൂർ ബാങ്കിനെ നശിപ്പിച്ചവർ ഭക്തിയുടെ മറവിൽ രാജ്യം വിടാൻ ഒരുങ്ങുന്നു;അവരെ രാജ്യം വിടാൻ സമ്മതിക്കരുതെന്ന് കിഴതടിയൂർ ബാങ്ക് നിക്ഷേപക കൂട്ടായ്മ

Posted on

പാലാ :കിഴതടിയൂർ ബാങ്കിനെ നശിപ്പിച്ച ശക്തികൾ ഭക്തിയുടെ മറവിൽ  രാജ്യം വിടാൻ ഒരുങ്ങുന്നു;അവരെ രാജ്യം വിടാൻ സമ്മതിക്കരുതെന്ന് കിഴതടിയൂർ ബാങ്ക് നിക്ഷേപക കൂട്ടായ്മ ആവശ്യപ്പെട്ടു.ഇന്ന് കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന നിക്ഷേപരുടെയും ബാങ്ക് അധികാരികളുടെയും യോഗത്തിലാണ് നിക്ഷേപരുടെ ഭാഗത്ത് നിന്നും രൂക്ഷമായ പരാതി ഉയർന്നത്.

കിഴതടിയൂർ ബാങ്ക് നശിപ്പിക്കാൻ  മുഖ്യ മാർമ്മികത്വം വഹിച്ച സിനിമാ നിർമ്മാതാവായ തോട്ടുപുറത്തുള്ള  ഒരു ഡയറക്ടർ ബോർഡ് മെമ്പർ ഭക്തിയുടെ മറവിൽ രാജ്യം വിടാൻ ഒരുങ്ങുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് നിക്ഷേപകർ പരാതിപ്പെട്ടു .ഇതിനു ബാങ്ക് അധികാരികൾ കൂട്ട് നിൽക്കരുത്.ആലപ്പുഴ ഉള്ള കൃപാസനം എന്ന ധ്യാന കേന്ദ്രത്തിൽ ചെന്ന് ഈ തട്ടിപ്പ് കാരൻ സാക്ഷ്യപറഞ്ഞതിന്റെ വീഡിയോ  സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൃപാസനത്തിൽ ചെന്ന് ഉടമ്പടി എടുത്തതിന്റെ ഫലമായി ഇയാളുടെ മക്കൾക്കും ;മരുമക്കൾക്കും ഒട്ടേറെ ദൈവ കൃപ ലഭിച്ചെന്നും ;മാതാവ് അടയാളമായി ഇയാൾക്ക് സുഗന്ധം തൈലത്തിന്റെ ഗന്ധം നൽകിയെന്നും  ഈ കിഴതടിയൂർ ബാങ്കിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പർ കൃപാസനത്തിന്റെ യൂ ട്യൂബ്  ചാനലിൽ പറയുന്നുണ്ട് .പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്താലുമീ പാപ കർമ്മത്തിൻ പ്രതിക്രിയ ആവുമോ എന്നാണ് കിഴതടിയൂർ ബാങ്കിലെ നിക്ഷേപകർ ഇതിനെ കുറിച്ച് യൂ ട്യൂബ് ചാനലിൽ കമന്റ് എഴുതിയിരിക്കുന്നത് .

ജോർജ് സി കാപ്പന്റെ വീട് ജപ്തി ചെയ്തിട്ടും അയാൾ അവിടെ താമസിക്കുന്നത് എന്തിനെന്നും നിക്ഷേപകർ ചോദിച്ചു .പണം  ചോദിച്ചു ചെല്ലുന്നവരോട് വനിതാ ജീവനക്കാർ പിച്ചക്കാരോട് എന്ന രീതിയിൽ പെരുമാറുന്നതെന്ന് നിക്ഷേപകർ പരാതിപ്പെട്ടു.മക്കളുടെ കല്യാണം .മക്കളുടെ കാൻസർ ചികിത്സ എന്നിവയ്ക്ക് പണമില്ലാത്ത കാരണവന്മാർ നിറ കണ്ണുകളോടെയാണ് ആവലാതി പറഞ്ഞത്.വൻ തുക ലോൺ  എടുത്തിട്ടുള്ളവർ അടുത്ത മാസം മുതൽ തിരിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട് .അത് ലഭ്യമാകുന്ന മുറയ്ക്ക് പണം തന്നു വീട്ടാമെന്നു അധികാരികളും മറുപടിയായി പറഞ്ഞു .2000 രൂപാ  വച്ച് തിരിച്ചു നൽകുന്നത് 5000 ആയി വർധിപ്പിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡണ്ട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version