കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കിടെ ടാർ വീപ്പയിൽ വീണ ഏഴ് വയസ്സുകാരന് ഫയർഫോഴ്‌സ് തുണയായി - Kottayam Media

Kottayam

കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കിടെ ടാർ വീപ്പയിൽ വീണ ഏഴ് വയസ്സുകാരന് ഫയർഫോഴ്‌സ് തുണയായി

Posted on

കോഴിക്കോട്: ടാർവീപ്പയില്‍വീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ ഉള്ള വീപ്പയില്‍ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.മുണ്ടുപാറ നങ്ങാച്ചികുന്നുമ്മല്‍ ഫസലുദീന്റെ മകൻ സാലിഹാണ് അപകടത്തില്‍പ്പെട്ടത്.

മുട്ടറ്റം ടാറില്‍ മുങ്ങിയ സാലിഹിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ആളുകള്‍ മുക്കം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പരിക്കുകള്‍ ഏല്‍ക്കാതെ കുട്ടിയെ അഗ്നിരക്ഷാ സേന പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version